Tuesday, July 19, 2022

തിരിച്ചറിവ്

 ഭാര്യാമാതാപിതാക്കൾ നമ്മുടെ ജീവിതത്തിൽ ഇടപെടലുകൾ നടത്തുക എന്നത് ഒരിക്കലും അംഗീകരിക്കാൻ ആവാത്ത കാര്യമാണ് എന്നതാണ് എന്റെ ഒരു ഇത്. ഏതോ ഒരു സിനിമയിൽ കണ്ടത് പോലെ..സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്  1947ഇൽ  മഹാത്മാ ഗാന്ധി നമുക്ക് വാങ്ങി നൽകിയത്.

 വീട്ടിലെ പരദൂഷണങ്ങൾ അമ്മയോട് പറയുന്നത് ഒന്നുകിൽ ഭാര്യ നിറുത്തണം അല്ലെങ്കിൽ യാതൊരു ഉളുപ്പും ഇല്ലാതെ ഇത് കേട്ടുകൊണ്ട് ഇരിക്കുന്ന ഭാര്യ പിതാവും ഭാര്യ മാതാവും നിറുത്തണം ..അവർ മകളെ തിരുത്താൻ തയ്യാറാകണം ..ശരിയല്ലേ ?

ഭാര്യ ചെന്ന് ഭർത്താവിന്റെ വീട്ടിലെ  കാര്യങ്ങൾ മസാല ചേർത്ത് പറയുമ്പോൾ തോൽക്കുന്നത് താൻ തന്നെ ആണ് എന്ന് അവൾ മനസിലാക്കുന്ന ദിവസം കാക്ക മലർന്നു പറക്കുകയും ഇടി വെട്ടി മഴ പെയ്യാനും സാധ്യത ഉണ്ട്.

ഇത് കേൾക്കുന്ന ഭർത്താവിന്റെ ഒരു മാനസിക സങ്കർഷം..അത് ഇങ്ങനെ ആണ്‌..അത്യുഷ്ണത്തിലും ഷിർട്ടിന്റെ രണ്ടു ബട്ടൻസ് പോലും അഴിച്ചിടാൻ മടിക്കുന്ന ഒരാൾ പെട്ടന്ന് നടുറോഡിൽ വച്ച് വിവസ്ത്രനാകുന്ന ആ അവസ്ഥ.. 😣ഇത് ഞാൻ എഴുതുന്നത് ഒരുപാട് മനോവിഷമത്തോട് കൂടിയാണ്..ഇത് ആരും വായിക്കില്ല എന്ന ഉറപ്പോടുകൂടി...മോഹൻലാൽ പറയുന്ന പോലെ, ഈ ചിന്ത എന്റെ  കൂടെ മണ്ണിൽ അലിയട്ടെ...

Tuesday, July 12, 2022

A Strange War #malayalamblog#couple#familylife#family

ഈ അടുത്ത കാലത്തു കണ്ട  ജോസ്ഫ് അന്നംക്കുട്ടി ജോസിന്റെ ഒരു യൂട്യൂബ് വിഡിയോയിൽ നിന്ന് ലഭിച്ച ഒരു മനോഹരമായ ചിന്ത. പ്രൊഫസർ ടി ജെ ജോസ്സഫിന്റെ അറ്റുപോകാത്ത ഓർമ്മകൾ  എന്ന പുസ്‌തകത്തിലെ ഒരു ആശയം. കുടുംബജീവിതത്തെ  പറ്റി ഈ മലയാള അധ്യാപകൻ പറയുന്ന ഒരു ഭാഗം ആണ്. 

ഈ ദാമ്പത്യ ജീവിതം എന്ന് പറയുന്നത് ഒരു തരം യുദ്ധമാണ്‌. അവസാനം വരെ നീണ്ടു നിൽക്കുന്ന അസാധാരണ യുദ്ധം. സാധാരണ യുദ്ധത്തിൽ എതിരാളിയെ തോല്പിക്കുന്നവൻ ജയിക്കും. എന്നാൽ ദാമ്പത്യത്തിലാകട്ടെ എതിരാളിയെ തോൽപ്പിച്ചാൽ തോൽപ്പിക്കുന്നവനും തോൽക്കും.അതിനാൽ എതിരാളിയെ തോല്പിക്കാതെ ജയിക്കേണ്ടുന്ന ഒരു വിചിത്ര യുദ്ധമാണ്‌ ദാമ്പത്യം.

ജീവിത നൗകയിൽ  അക്കരെ എത്താനുള്ള ഒന്നിച്ചിരുന്നുള്ള യാത്രയിൽ കൂടെയുള്ള ആളുമായാണ്  നമ്മൾ യുദ്ധം ചെയ്യുന്നത്. ആ യുദ്ധത്തിൽ എതിരാളി തോറ്റാൽ തോൽക്കുന്നത് നമ്മൾ തന്നെയാണ്.  കൂടെയുള്ള ആൾ തോൽക്കാതെ നോക്കുന്നിടത്താണ്  ഞാൻ ജയിക്കുന്നത്. അല്ല നമ്മൾ ജയിക്കുന്നത് .

Wednesday, July 6, 2022

കുശുമ്പ്

 ഇന്ന് ഏകദേശം  ഉച്ചയ്ക്ക്  രണ്ടു രണ്ടേകാൽ നേരത്തു ഭാര്യയുടെ ഫോണിലേക്കു അളിയന്റെ ഒരു ഫോൺ കാൾ. അളിയൻ ടൊയോട്ടയുടെ പ്രീമിയം ബ്രാൻഡ് ആയ ലെക്സസ് ഇന്റെ ഹൈബ്രിഡ് മോഡൽ കാർ ബുക്ക് ചെയ്തു എന്ന്. ഈ വാർത്ത എന്നെ ഒരു തരത്തിലും അഫക്ട് ചെയ്യണ്ട ഒരു കാര്യവും ഇല്ല. എന്നാലും മനസിന്റെ ഉള്ളിൽ ഒരു ഗുളു ഗുളു...എനിക്ക് എന്തിന്റെ എങ്കിലും ഒരു കുറവ് ഉണ്ടൊ എന്ന് ചോദിച്ചാൽ എന്നെ സംബന്ധിച്ച് ഒന്നും ഇല്ല ...ഇതിന്റെ പേര്‌ ആകും കുശുമ്പ് അല്ലെ ?

ഒന്ന് കൂടി introspect ചെയ്‌താൽ, ഈ കുശുമ്പിന്റെ കാരണം വേറെ ഒന്നും അല്ല.. പ്രിയതമ മറിയം സണ്ണി കാട്ടുകാരനും അവളുടെ അമ്മയും ഇതും പറഞ്ഞു ഒന്ന് ഞെളിയും... ഞെളിയൽ കാണാൻ ഉളള മനോബലം എനിക്ക് തരണേ എന്റെ ഈശോയെ എന്ന് ഉള്ളതാണ് .ഇതു എല്ലാം  കേട്ടിട്ട് ഇരുന്ന ഞാൻ റാണി അമ്മയോട് അതും  ഇതും പറഞ്ഞു ഒന്ന് തെറ്റി. വീട്ടിലെ സിസ്റ്റം ശരിയല്ല എന്നും. സിസ്ററം ശെരിയായിരുന്നേൽ ഞാൻ ഇപ്പോൾ ഇത് പോലെ fortuner നു പകരം ലെക്സസ് ഒക്കെ വാങ്ങി കലക്കുമായിരുന്നു എന്ന് പറഞ്ഞു  വെറുതെ  വഴക്കു ഉണ്ടാക്കി..ഇപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു...


ഏതായാലും അളിയൻ കലക്കി...congratulations അളിയൻ. Great job🤩🤩